Wednesday, August 25, 2010

സംസ്കൃതി ...



ലയും സാഹിത്യവും സിനിമയുമെല്ലാം സംസ്ക്കാരത്തിന്റെ അടയാളപ്പെടുത്തലുളാണ് . വ്യത്യസ്തവും വിഭിന്നങ്ങളുമായ നിരവധി കലാരൂപങ്ങളാല്‍ സമ്പുഷ്ടമാണ് കേരളം .മലയാളികള്‍ക്ക്  ഏറെ സുപരിചിതമാണ്  ഭരതനാട്യം . കേരളീയനു കഥകളിയും കളരിപ്പയറ്റുമെന്നതു പോലെ    തമിഴ്നാടിന്റെ സ്വന്തം നൃത്ത രൂപമാണ് ഭരതനാട്യം .


   പോണ്ടിച്ചേരിക്കടുത്തുള്ള ചിദംബരം ക്ഷേത്രത്തിലെ പുരാതനശില്‍പ്പങ്ങളില്‍ നിന്നും പ്രോചോതിതമായാണ് ഭരതനാട്യം രൂപപ്പെടുന്നത് . 'ഭാവം.. രാഗം.. താളം' എന്നീ മൂന്നു രൂപകങ്ങളിലാണ് ഭരതനാട്യത്തിന്റെ അടിസ്ഥാനം . പുരാതകാലഘട്ടങ്ങളില്‍ ക്ഷേത്രാചാരാനുഷ്ടാനങ്ങളുടെ ഭാഗമായി  നൃത്തം ചെയ്തിരുന്നവാരാണ്  ദേവദാസികള്‍ .  ക്ഷേത്ര നിയമ സംഹിതികള്‍ക്കനുസൃതമായി നൃത്തത്തിനു വേണ്ടിയവര്‍ ജീവിതം ഉഴിഞ്ഞു വെച്ചു .  ഭരത നാട്യ ത്തിന്റെ ക്ലാസിക്കല്‍ ചൈതന്യം അതിന്റെ പരമോന്നതിയില്‍ എത്തിയ കാലഘട്ടമാണ് പത്തൊന്‍പതാംനൂറ്റാണ്ട് . ചിന്നയ, പൊന്നയ്യ, വടിവേലു,  സിവാനടം തുടങ്ങിയ നാലു സഹോദരന്‍മ്മാരാണ് ഇതിനു ചുക്കാന്‍ പിടിച്ചത് . പലതരത്തിലുള്ള നൃത്തരൂപങ്ങള്‍ ഉണ്ടെങ്കിലും നൃത്തത്തിന്റെ സാരാംശം ഉള്‍ക്കൊള്ളൂവാന്‍ ഏറ്റവും ഉചിതം ക്ലാസിക്കല്‍ നൃത്ത രൂപങ്ങളാണ്  .

       
 പരമ്പരാഗതരീതിയില്‍ നമസ്ക്കാരം ചെയ്താണ് ഏതൊരു നൃത്തരൂപവും ആരംഭിക്കുന്നത് . ഓരോ ചുവടുകളേയും അടവുകള്‍  എന്നാണു വിളിക്കുക .നൃത്തം,  നൃത്യം, നാട്യം  എന്നിവയാണ്  ഭരത നാട്യത്തിന്റെ  അടിസ്ഥാന ശിലകള്‍ . നൃത്തം എന്നര്‍ഥമാക്കുന്നത് , നൃത്ത ഭംഗി മാത്രമാണ് . അതായത് നൃത്തത്തിന്റെ ചുവടു കളോ മുദ്രകളോ വിശേഷിച്ച് എന്തെങ്കിലും സൂചിപ്പി ക്കുകയോ സന്ദേശം നല്‍കുകയോ ചെയ്യുന്നില്ല. നൃത്യം വികാര ങ്ങ ളു ടേയും മനോഭാവങ്ങളുയും തോന്നലുകളുടെയും സമ്മിശ്രഭാവമാണ്. അതു   കൊണ്ടു തന്നെ ഇതിലൂടെ വ്യക്തിഗത വിവരണങ്ങളും ദൃശ്യ വര്‍ ണ്ണ നയും സാധ്യമാക്കുകയും  നിയതമായ സന്ദേശം പകരുകയും ചെയ്യുന്നു . കൈ കള്‍ കാല്‍കള്‍ കണ്ണുക ള്‍ ശിരസ്സ് , കഴുത്ത് ഇവ കൃത്യതയോടെ ചലിപ്പിക്കു ന്ന തി ലൂ ടെ സന്ദേശം പകരുന്ന വിധമാണ് നാട്യം . അഭിനയമാണ് നാട്യത്തിന്റെ ആധാരശില . നാട്യം സാധാരണയായി പുരാണ കഥകളെ അടിസ്ഥാനപ്പെടുത്തിയാകും ചിട്ടപ്പെടുത്തുക . ഭരതനാട്യത്തില്‍ ശരീരത്തിന് സുപ്രധാന പങ്കാണുള്ളത്     .അതില്‍  കൈകള്‍ക്കുള്ള സ്ഥാനം സുപ്രധാനമാണ് . കൈകള്‍ ഉപയോഗപ്പെടുത്തുന്ന സന്ദേശങ്ങള്‍ക്ക് മുദ്രയെന്നു പറയുന്നു . മുദ്രകള്‍ ഭരതനാട്യ ത്തിന്റെ അവിഭാജ്യഘടകങ്ങളാണ് . സാമൂഹികമായ ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന്  കലാരൂപങ്ങള്‍ പ്രേരകമാകേണ്ടതുണ്ട്.  ആ നിലയില്‍ ഭാരത നാട്യത്തെ ഉപയോഗപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നട ക്കേണ്ടതുണ്ട്  .  വര്‍ഗ്ഗീയതക്കും വിഘടനവാദത്തിനുമെല്ലാമെതിരായ  പ്രചരണങ്ങള്‍ക്ക് മറ്റേതു കലാരൂപമെന്ന പോലെ ഭാരതനാട്യത്തെയും  ഉപയോഗപ്പെടുത്താവുന്നതാണ് . അങ്ങിനെ വരേണ്യ  രൂപമെന്ന വിശേഷണത്തില്‍ നിന്നും ജനകീയ നൃത്തമായി ഭരതനാട്യത്തിനു മാറാന്‍ കഴിയും .

1 comment:

  1. നൃത്തം തുടരട്ടേ ..
    തീ പിടിച്ച ചുവടുകളാല്‍ ...

    ReplyDelete